രണ്ടാം ക്ളാസില്‍ പഠിക്കുന്ന മകന്‍ സ്കൂളില്‍നിന്ന്‍ വന്നുകയറിയതുതന്നെ കരഞ്ഞുവീര്‍ത്ത മുഖവുമായാണ്.കാരണമന്വേഷിച്ചപ്പോ ള്‍ അവന്‍ ചിണുങ്ങി.
"എന്റെ ക്ളാസിലെ നിപുണ്‍ അവന്റെ യൂണിഫോമില്‍ അഴുക്കാക്കിയത് ഞാനാണെന്ന് പറഞ്ഞ് എന്നെ ഒരുപാട്
ചീത്ത വാക്കുകള്‍ പറഞ്ഞു.എനിക്ക് ചീത്ത വാക്കുകള്‍ ഒന്നും അറിയാത്തതുകൊണ്ട് ഞാന്‍ കുറെ കരഞ്ഞു.അച്ഛന്‍ എനിക്ക് കുറേ ചീത്ത വാക്കുകള്‍ പറഞ്ഞു താ.ഞാന്‍ നാളെ പോയി അവനെ വിളിക്കട്ടെ.പ്ളീസ് അച്ഛാ"
"അവന്‍ അങ്ങനെ പറഞ്ഞുവെന്ന് വിചാരിച്ച് മോന്‍ തിരിച്ചുപറയേണ്ട. അവന്‍ ദേഷ്യംവന്നപ്പോള്‍ പറഞ്ഞുപോയതായിരിക്കും.നല്ല കുട്ടികള്‍ അങ്ങനെയൊന്നും പറയില്ല.മോന്‍ നല്ല കുട്ടിയല്ലേ "അച്ഛന്‍ സമാധാനിപ്പിച്ചു.
"വേണ്ട!ഈ അച്ഛന് എന്നോട് ഒരു സ്നേഹവും ഇല്ല.ഞാന്‍ അച്ഛനോട് മിണ്ടില്ല."
അവന്‍ ചിണുങ്ങിക്കൊണ്ട് റിമോട്ട് എടുത്ത് ടി.വി.ക്ക്
അരികിലേക്ക് നീങ്ങി.ഇനി കാര്‍ട്ടൂണ്‍ ചാനലാണ് പത്ഥ്യം.
പെട്ടെന്നാണ് അച്ഛന് വെളിപാട് ഉണ്ടായത്.കാര്‍ട്ടൂണ്‍ ചാനല്‍ തിരയുന്നതിനിടയില്‍ ഇപ്പോളത്തെ ഏതെങ്കിലും മലയാള വാര്‍ത്താ ചാനല്‍ അവന്‍ അറിയാതെ കണ്ടുപോയാല്‍ ....
അച്ഛന്‍ മകനെ തിരിച്ചുവിളിച്ചു."മോന്‍ വാ.അച്ഛന്‍ കുട്ടന് കുറച്ച് നല്ല ചീത്ത വാക്കുകള്‍ പറഞ്ഞുതരാം.പ്ളീസ് മോനേ"...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ