തിങ്കളാഴ്‌ച, മേയ് 23, 2011

എല്ലാതരം റിപ്പയറിങ്ങുകള്‍ക്കും.........

                 
 


‘എല്ലാതരം റിപ്പയറിങ്ങുകള്‍ക്കും ഇവിടെ’എന്ന ബോര്‍ഡ്‌ വെച്ച
കടയിലേയ്ക്ക് ഒരുകയ്യില്‍ ഫോണുമായിവന്ന ആളോട് കടക്കാരന്‍
വളരെ ഭവ്യതയോടെ ചോദിച്ചു.
‘’എന്താണ് സാറേ കുഴപ്പം?”
ചോദ്യം കേട്ടപടി ആഗതന്‍ തുടങ്ങി.
‘’അപ്രതീക്ഷിതമായി വോളിയം കൂടുന്നു.മറ്റു ചിലപ്പോള്‍ ഒരനക്കവുമില്ല.
നമ്മള്‍ അങ്ങോട്ട്‌ പറയുന്നതൊന്നും തീരെ കേള്‍ക്കുന്നില്ല.തിരിച്ചുകേള്‍ക്കു
ന്നത് എന്തെല്ലാമോ അപശബ്ദങ്ങളാണ്.പലപ്പോഴും ഒരുതരം ഇരമ്പല്‍!
വീട്ടിലും പരിസരങ്ങളിലും തീരെ റെയ്ഞ്ച് കിട്ടുന്നില്ല. ടൌണില്‍ എത്തുമ്പോള്‍ നല്ല ക്ലാരിറ്റി!
ഡിസ്പ്ലേ പലപ്പോഴും പോവാറുണ്ട്.അത് തിരികെവരുമ്പോള്‍ വല്ലാത്തൊരു നിറവിത്യാസം”
ഒറ്റശ്വാസത്തിന് ഇത്രയും പറഞ്ഞുനിര്‍ത്തിയപ്പോ‍ള്‍ കടക്കാരന്‍ ചോദിച്ചു.
.”സെറ്റെവിടെ?”
ആഗതന്‍ കൂടെയുണ്ടായിരുന്ന ഭാര്യയുടെ പിറകിലേക്ക്‌ മാറിനിന്നു...
                    








                                                      

15 അഭിപ്രായങ്ങൾ:

new പറഞ്ഞു...

വായിച്ചു തുടങ്ങിയപ്പോഴേ നിക്ക് ക്ലൈമാക്സ് മനസിലായി , കിടിലന്‍ ഇനിയും വരാം

Fousia R പറഞ്ഞു...

കൊള്ളാം നല്ലോരു കുത്താണല്ലോ

കൊമ്പന്‍ പറഞ്ഞു...

hhaaha nalla ashayam

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഇത് കലക്കി. :)

Pradeep Kumar പറഞ്ഞു...

തുടക്കത്തില്‍ ഒരു മൊബൈല്‍ കഥ എന്നാണ് ധരിച്ചത്, ഒരു sudden twist ലൂടെ ഹരിമാഷ് കഥ എത്ര ഉയരത്തിലേക്കാണ് കൊണ്ടുപോയത്.ചുരുങ്ങിയ വരികള്‍ കൊണ്ട് ഇതത്ര എളുപ്പമല്ല.ക്രാഫ്റ്റിനുമേല്‍ നല്ല കൈയ്യടക്കമുള്ളവര്‍ക്കു മാത്രം ലഭിക്കുന്ന അപൂര്‍വ്വ സിദ്ധിയാണിത്.അഭിനന്ദനങ്ങള്‍.

ജന്മസുകൃതം പറഞ്ഞു...

ആദ്യമായാണിവിടെ .....ഇനിയും വരാം
ആശംസകളോടെ

http://leelamchandran.blogspot.com/

kazhchakkaran പറഞ്ഞു...

ഹരിയേട്ടാ... എനിക്കു വയ്യേ.. കിടിലൻ എന്നു പറഞ്ഞാൽ മതിയോ കിടിലോൽക്കിടിലൻ...

Jefu Jailaf പറഞ്ഞു...

ട്വിസ്റ്റ് വളരെ രസമായി.. എന്നാലും ഭാര്യേ...

തൂവലാൻ പറഞ്ഞു...

തകർപ്പൻ ആശയം..അല്ലേലും ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാ മാഷേ…

Noushad Koodaranhi പറഞ്ഞു...

അത് കലക്കി ....

Noushad Koodaranhi പറഞ്ഞു...

അക്കഥ കലക്കി....ലോല മനസ്കരായ ഒറ്റ സ്ത്രീ ബ്ലോഗ്ഗേര്‍സും വായിക്കരുത്...!

Absar Mohamed : അബസ്വരങ്ങള്‍ പറഞ്ഞു...

കൊള്ളാലോ റിപ്പയറിംഗ്...
www.absarmohamed.blogspot.com

Anil cheleri kumaran പറഞ്ഞു...

ഹഹഹ..

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ആ സെറ്റ് കൊള്ളാമല്ലോ!

ജിത്തു പറഞ്ഞു...

ഹരിമാഷേ , ഇതു കലക്കീ ട്ടോ ,