ചൊവ്വാഴ്ച, ഡിസംബർ 28, 2010

ഇ -കല്യാണം

മാന്യരേ,                                      
എന്റെ മകൻ പ്രഭുകുമാര്‍ വിവാഹിതനാവുകയാണ്.കോഴിക്കോട്‌ മേലേപ്പറമ്പില്‍ ശ്രീ.ധനപാലന്റെ മകള്‍ സ്വര്‍ണ്ണകുമാരിയാണ് വധു.2011ഏപ്രില്‍ 1വെള്ളിയാഴ്ച കോഴിക്കോട് എമറാള്‍ഡ് ആര്‍ക്കേഡില്‍ ഉച്ചക്ക്‌ 12മണിക്ക് നടക്കുന്ന ഈ മംഗളമുഹൂര്‍ത്തത്തില്‍ താങ്കള്‍ കുടുംബസമേതം താങ്കളുടെ വീട്ടിലിരുന്നുതന്നെ പങ്കെടുക്കണമെന്ന് അറിയിക്കട്ടെ.വിവാഹച്ചടങ്ങുകള്‍ പൂര്‍ണ്ണമായും സിറ്റി കേബിള്‍ വിഷന്‍ തല്‍സമയ സംപ്രേഷണം നടത്തുന്നുണ്ട്. വധൂവരന്മാരെ ആശീര്‍വദിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സമ്പൂര്‍ണസദ്യയുടെ സ്ക്രീന്‍സേവര്‍ നിങ്ങള്‍ക്ക്‌ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
                                                            സ്നേഹപൂര്‍വ്വം
                                                            പി.കെ.പ്രഭു 
                                                            എ-ഫ്ളാറ്റ്
                                                            'ഐശ്വര്യ'
                                                            കോഴിക്കോട്
                                                            
ബാങ്ക് എക്കൌണ്ട് നമ്പര്‍ :xxxoooxx1234

7 അഭിപ്രായങ്ങൾ:

എന്റെ മലയാളം പറഞ്ഞു...

വീട്ടിലിരുന്നു കാണുവാന്‍ ക്ഷണിച്ഛതിലെ തമാശയോടൊപ്പം കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കലും കാണുന്നു.ഒരു ഒന്നാന്തരം സിനിക്കിന്റെ തലച്ചോറ്.

snehatheerampost പറഞ്ഞു...

നന്ദി

അജ്ഞാതന്‍ പറഞ്ഞു...

തരക്കേടില്ല.
എഴുത്തിന്റെ പുതിയ മാ‍നം വരുന്നു

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

സമീപ ഭാവിയില്‍ നടക്കാവുന്നത് ........
ആശംസകള്‍

Jefu Jailaf പറഞ്ഞു...

ആണു കാണൽ ചടങ്ങു ഓൻലിനിൽ ആയിരിന്നു.പയ്യന്റെയും, പെൺകുട്ടിയുടെയും ജോലി തിരക്കു കാരണം വിവാഹകർമ്മങ്ങളും ഓൺലൈനിൽ തന്നെ ആയിരിക്കും..(എങ്കിലും സമാധാനം ഒരുമിച്ച് താമസിക്കുന്നതു മുമ്പ് കർമ്മങ്ങൾ നടക്കുന്നുണ്ടല്ലോ)
നല്ല രസകരമായ പോസ്റ്റ്..

ഫെനില്‍ പറഞ്ഞു...

ആദ്യരാത്രിയും ഓണ്‍ലൈന്‍ വഴി കാണാന്‍ ഉള്ള സൗകര്യം ഉണ്ടായിരിക്കുമോ ?

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

ഒരു എസ്.എം.സിലൂടെ എന്റെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം....
എന്ത പോരെ?