ചൊവ്വാഴ്ച, ഡിസംബർ 28, 2010

ഇ -കല്യാണം

മാന്യരേ,                                      
എന്റെ മകൻ പ്രഭുകുമാര്‍ വിവാഹിതനാവുകയാണ്.കോഴിക്കോട്‌ മേലേപ്പറമ്പില്‍ ശ്രീ.ധനപാലന്റെ മകള്‍ സ്വര്‍ണ്ണകുമാരിയാണ് വധു.2011ഏപ്രില്‍ 1വെള്ളിയാഴ്ച കോഴിക്കോട് എമറാള്‍ഡ് ആര്‍ക്കേഡില്‍ ഉച്ചക്ക്‌ 12മണിക്ക് നടക്കുന്ന ഈ മംഗളമുഹൂര്‍ത്തത്തില്‍ താങ്കള്‍ കുടുംബസമേതം താങ്കളുടെ വീട്ടിലിരുന്നുതന്നെ പങ്കെടുക്കണമെന്ന് അറിയിക്കട്ടെ.വിവാഹച്ചടങ്ങുകള്‍ പൂര്‍ണ്ണമായും സിറ്റി കേബിള്‍ വിഷന്‍ തല്‍സമയ സംപ്രേഷണം നടത്തുന്നുണ്ട്. വധൂവരന്മാരെ ആശീര്‍വദിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സമ്പൂര്‍ണസദ്യയുടെ സ്ക്രീന്‍സേവര്‍ നിങ്ങള്‍ക്ക്‌ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
                                                            സ്നേഹപൂര്‍വ്വം
                                                            പി.കെ.പ്രഭു 
                                                            എ-ഫ്ളാറ്റ്
                                                            'ഐശ്വര്യ'
                                                            കോഴിക്കോട്
                                                            
ബാങ്ക് എക്കൌണ്ട് നമ്പര്‍ :xxxoooxx1234

ഞായറാഴ്‌ച, ഡിസംബർ 19, 2010

മുഖമൊഴി


എന്റെ തോന്നലുകൾ,നിരീക്ഷണങ്ങൾ,ഭാവനകൾ,ചിന്തകൾ-
അതു ചിലപ്പോൾ അസത്യമാകാം,അരുചികരമാകാം-അതു 
ഞാനിവിടെ കുറിക്കാം.അതു കവിതയാകാം-കഥയാകാം-മറ്റെ
ന്തെങ്കിലും വ്യവഹാര രൂപമാകാം.ആരെങ്കിലും ഇതുവായിക്കു
ന്നുണ്ടെങ്കിൽ സന്തോഷം.പ്രതികരണങ്ങൾക്കു സ്വാഗതം-----
മറ്റൊരു കാര്യം!എന്റെ ബ്ലോഗ് വായനക്കാരായ സ്നേഹിതര്‍ക്ക്
-പ്രത്യേകിച്ചും അധ്യാപകര്‍ക്ക്-സഹായകരമായ എന്തെങ്കിലും ഈ ബ്ലോഗ് വഴി ചെയ്യാന്‍ താല്‍പ്പര്യമുണ്ട്.എന്തൊക്കെ ആയി
ത്തീരുമോ എന്തോ?കാത്തിരുന്ന് കാണാം!