വ്യാഴാഴ്‌ച, മേയ് 16, 2013

അക്ഷയതൃതീയനഗരത്തിന്റെ ഒരു നട്ടുച്ചത്തിളപ്പിലാണ് നാല്‍ക്കവലയില്‍ക്കണ്ട ആ ഫ്ലക്സ്‌ബോര്‍ഡ്‌ അയാള്‍ ഇങ്ങനെ വായിച്ചു തീര്‍ത്തത്‌.
'ഭര്‍ത്താവ്‌ നിങ്ങളെ സ്നേഹിക്കുന്നില്ലേ?
അമ്മായിയമ്മ ക്രൂരയാവുന്നോ ?
മക്കള്‍ അമ്മയെ അനുസരിക്കുന്നില്ലേ?
കുടുംബത്തില്‍ മനസ്സമാധാനം കിട്ടുന്നില്ലേ?
വിഷമിക്കേണ്ട!
എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരം !
ഈ അക്ഷയതൃതീയദിനത്തില്‍ ഞങ്ങളുടെ
ആഭരണങ്ങള്‍ വാങ്ങി അണിയൂ...
ആറുമാസം സുഖസന്തോഷങ്ങളില്‍ ആറാടൂ...'
വളരെ വിചിത്രമായ ഒരു പരസ്യമായി അതിനെ വായിച്ച് മുന്നോട്ട് പോകുമ്പോഴും അയാള്‍ ചിന്തിക്കുക തന്നെയായിരുന്നു-അതില്പ്പറഞ്ഞ ചില പിടികിട്ടാകാര്യങ്ങളെക്കുറിച്ച്...
ഒടുവില്‍ ആ കട നേരില്‍ക്കണ്ടപ്പോള്‍ അയാളുടെ സംശയങ്ങള്‍ക്ക് വിരാമമായി. ഒന്ന് ഉറപ്പുവരുത്താനായി കടയുടെ ബോര്‍ഡ്‌ അയാള്‍ ഒന്നുകൂടിവായിച്ചു.
'മികവുറ്റ റോള്‍ഡ് ഗോള്‍ഡ്‌ ആഭരണങ്ങള്‍ !എല്ലാറ്റിനും ആറുമാസം ഗ്യാരണ്ടി!'
.......