ഞായറാഴ്‌ച, ഏപ്രിൽ 10, 2011

രണ്ട് ഫെയ്സ്ബുക്ക് കഥകള്‍

മേനോന്‍സാര്‍ അന്നുവന്ന മെയിലുകള്‍ പരിശോധിച്ച് നേരെ കയറിയത് ഫെയ്സ്ബുക്കിലേക്കാണ്.അപ്പോഴതാ പത്തുപതിനാറുപേരുടെ മുഖങ്ങള്‍
ഓണ്‍ലൈന്‍ ചാറ്റിങ്ങിന് റെഡിയായി തെളിഞ്ഞുകത്തുന്നു.അതിലൊരാളുടെ
‘ഹായ്’സാറിന്റെ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ചാറ്റാനായി അദ്ദേഹം കീബോ
ര്‍ഡില്‍ വിരലോടിച്ചു.തിരിച്ചൊരു ഹായ്!....ചാറ്റല്‍മഴ പെയ്യാന്‍ തുടങ്ങി.....
‘സാറിന്റെ കഥകള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട്’
‘വളരെ സന്തോഷം’
‘ജനകീയ വിഷയങ്ങളാണല്ലോ എല്ലാം?‘
‘ എന്നെപ്പോലെ ജനങ്ങളോട് ഇടപഴകുന്ന ഒരാള്‍ക്ക് അതല്ലെ ഉണ്ടാവൂ’
‘സാറിന്റെ പുതിയ കഥയ്ക്കായി കാത്തിരിക്കുകയാണ് ഞാന്‍'
‘ഗള്‍ഫില്‍ എവിടെയാണ് ജോലി ചെയ്യുന്നത്?’
‘അയ്യോസാര്‍!ഞാന്‍ ഗള്‍ഫിലല്ല!കോഴിക്കോടാണ്.’
‘കോഴിക്കോട് എവിടെ?’
‘സാറിന് കോഴിക്കോടൊക്കെ പരിചയമുണ്ടല്ലേ?അവിടെ എമറാള്‍ഡ് ജങ്ഷന്‍!
‘അറിയാം’
‘സാറ് ഇനി കോഴിക്കോട് വരുമ്പോള്‍ വരണം.ഫ്ലാറ്റ്-എ10’
ചാറ്റല്‍മഴ പെട്ടെന്ന് തോര്‍ന്നു.മേനോന്‍സാറിന് ജനകീയസാഹിത്യത്തിന്റെ
ഉള്‍വിളി വന്നതിനാല്‍ എമറാള്‍ഡ് ജങ്ഷനിലെ ഫ്ലാറ്റ്-എ13ല്‍ ഇരുന്ന്
അദ്ദേഹം എഴുത്താരംഭിച്ചു.
                                                                   
                                                                         
                                                                  
                         
  വീടിന്റെ  ഉള്‍ച്ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് ഭാര്യയുംഭര്‍ത്താവും ഫെയ്സ്ബുക്ക്        
ചുമരില്‍ പോസ്റ്റുകളും കമെന്റുകളും മത്സരിച്ചിടുകയാണ്.വാദം-സംവാദം-പ്രതിവാദം!
നേരില്‍ പറയാനുള്ളതെല്ലാം അങ്ങനെ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ വീട് ഇപ്പോള്‍
  ശാന്തമാണ്.വീടിന്റെ പുറംചുമരില്‍ മക്കള്‍ സന്തോഷപൂര്‍വം ഇങ്ങനെ എഴുതി വെച്ചു.
   ‘ഫെയ്സ്ബുക്ക് ഈ വീടിന്റെ രക്ഷകന്‍!’                    

30 അഭിപ്രായങ്ങൾ:

Pradeep Kumar പറഞ്ഞു...

ഈ ഫെയ്സ്ബുക്ക് ഇല്ലായിരുന്നെങ്കില്‍ നമ്മളൊക്കെ പെട്ടുപോയേനെ.കഥയിലെ മേനോന്‍ സാറിനെപ്പോലെ നമ്മുടെ സാമൂഹ്യപ്രതിബദ്ധത എങ്ങിനെ പറഞ്ഞു തീര്‍ക്കുമായിരുന്നു.'സംഭവാമി യുഗേ,യുഗേ' അവതരിച്ചോളും..ഓര്‍ക്കൂട്ടായും ഫേസ്ബുക്കായും,ട്വിറ്ററായും... നന്നായി മാഷേ..നല്ല ശക്തമായ ആക്ഷേപഹാസ്യം.ആറ്റിക്കുറുക്കിയ വരികള്‍..അഭിനന്ദനങ്ങള്‍

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

'ഹായ്!....ചാറ്റല്‍മഴ പെയ്യാന്‍ തുടങ്ങി.....' ആ പ്രയോഗം നന്നായി ഇഷ്ടപെട്ടുട്ടോ...എല്ലാരും ഇപ്പോള്‍ ഫേസ്ബുക്കില്‍ ഒതുങ്ങികൂടുകയാണല്ലേ... ? ആശംസകള്‍

അതിരുകള്‍/പുളിക്കല്‍ പറഞ്ഞു...

നല്ല ആറ്റിക്കുറുക്കിയ വരികള്‍ വളരെ നന്നായിരിക്കു..ആശംസകള്‍

Jefu Jailaf പറഞ്ഞു...

ചാറ്റൽ മഴകൾ.. പേമാരിയായി മാറുന്ന ചുമരുകൾ.. വളരെ രസകരമായിരിക്കുന്നു..

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഫേസ്‌ബുക്ക്‌ കഥകള്‍ ഗംഭീരം ആയിട്ടുണ്ട്‌ മാഷെ..:)

Thooval.. പറഞ്ഞു...

kaalathinte nerchitrangal ..good..

Sandeep.A.K പറഞ്ഞു...

kaalika prasakthiyulla kadhakal..

ഫെനില്‍ പറഞ്ഞു...

ഇന്നത്തെ കാലത്ത് ശരിക്കും സംഭവിക്കുന്നതാ ഇത്

Fousia R പറഞ്ഞു...

പറഞ്ഞത് കാര്യാണെങ്കിലും രസായി

അജ്ഞാതന്‍ പറഞ്ഞു...

ഫേയ്സ്ബുക്കിൽ മുഖംനഷ്ടപ്പെട്ടവരും ചാറ്റൽമഴയിൽ കിളിർത്ത ഉപരിപ്ലവമായ സൌഹാർദ്ദങളും ‘ഇ’വായനക്കാർക്കു തന്ന ഈ വിഷു കൈനീട്ടത്തിനു നന്ദി മതിലിനപ്പുറത്തെ കാഴ്ചകൾ നഷ്ടമാകുന്നതിൽ ആർക്കും വ്യഥയില്ലല്ലോ

mithra പറഞ്ഞു...

"e-mazha"nannayittund mashe.ivide ini e-mazhakondittavum kusruthippillerk jaladhoshappani varika,alle mashe?

muthu maala പറഞ്ഞു...

Harise,
Katha vaayichu.. Face Bookum prameyamaakki. Alle..Minikkathakal Harisinu Nanne, vazhangum.. ABHINANDANGAL!
BAVA K PALUKUNNU.

ഡി.പി.കെ പറഞ്ഞു...

പറയാന്‍ ഉദേശിച്ചത്‌ അടിപൊളി പക്ഷെ ഒരു വിഷമം , അത് കഥയുടെ രൂപം കൈ വരിച്ചില്ല എന്നൊരു അഭിപ്രായം ഉണ്ട് . തെറ്റായെങ്കില്‍ ക്ഷമിക്കുക ..... നന്നാക്കാമായിരിന്നു ...... ആശംസകള്‍

moideen angadimugar പറഞ്ഞു...

ഫേസ്ബുക്ക് കഥകൾ ഒത്തിരി ഇഷ്ടമായി.

റ്റോംസ് | thattakam.com പറഞ്ഞു...

ഫേസ്ബുക്ക് കഥകൾ വളരെ രസകരമായിരിക്കുന്നു

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

ആക്ഷേപഹാസ്യം,,,,,,,,നന്നായിരിക്കു..ആശംസകള്‍

തൂവലാൻ പറഞ്ഞു...

സംഭവിച്ച കാര്യമാണോ?എന്തായാലും നന്നായിട്ടുണ്ട്?

pradan പറഞ്ഞു...

മുറികളിൽ അടച്ചിരുന്ന് ലോകത്തോട് അഭിപ്രായവും പറഞ്ഞിരുന്നാൽ മതിയോ?...

ഹരീ..കഥകൾ നന്നായി..അഭിനന്ദനങ്ങൾ!.....

udayakumar mekkoth the night watchman. പറഞ്ഞു...

caution
whenever or whereever you try fb always use a flask with hot black tea, other wise fb may take the role of that black tea also. it is highly inflammable. never allow anything to replace black tea because it is the taste of sensibility. try more fbstories by sipping glasses and glasses of that hot sugarless black tea.
.

snehatheerampost.blogspot.com പറഞ്ഞു...

നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങളെ
ഏറെ മാനിച്ചുകൊണ്ട്............നന്ദി!

ഷമീര്‍ തളിക്കുളം പറഞ്ഞു...

ഇഷ്ടായി, നന്നായി പറഞ്ഞു...

ചെമ്മരന്‍ പറഞ്ഞു...

കഥ ഇഷ്ടായി ട്ടോ!
ചാറ്റല്‍ മഴ എന്ന പ്രയോഗം ആണ് എനിക്കും കൂടുതല്‍ ഇഷ്ടമായത്.
ഫേസ്ബുക്കില്‍ ഇല്ലാര്ന്നേല്‍ കാണാര്ന്ന്
ആശംസകള്‍!

www.chemmaran.blogspot.com

Villagemaan പറഞ്ഞു...

ഈ ഫേസ് ബുക്കിന്റെ ഒരു കാര്യം !

നന്നായീട്ടോ..
വീണ്ടും കാണാം..

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

ആഹാ ഇത് കൊള്ളാലോ ഈ ഫേസ് ബുക്ക്‌ കഥ

kazhchakkaran പറഞ്ഞു...

എൻറെ ഹരിസാറേ.. ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. കേട്ടോ. ഫെയ്സ്ബുക്കിൽ നിന്നും എന്നെ ഈ ബ്ലോഗിൽ എത്തിച്ച സാറിന് എൻറെ നന്ദി അറിയിക്കുന്നു.


സത്യത്തിൽ ഫെയ്സ്ബുക്ക് ഈ നാടിൻറെ ഐശ്വര്യം..

മുഴുവൻ പോസ്റ്റും വായിക്കണം നേരം കിട്ടുന്പോൾ വരാം.

ചേലേമ്പ്ര ഗിജിശ്രീശൈലം പറഞ്ഞു...

ith enne uddheshicchanu enne mathram uddheshichanu enna JAGATHI dialogue Orma varunnu

അജ്ഞാതന്‍ പറഞ്ഞു...

ഫേയ്സ്ബുക്ക് കഥകള്‍ ഉഗ്രന്‍

kamal പറഞ്ഞു...

excellent post.
thanks for sharing such a nice post.

Download Padmavati Hindi Movie Songs പറഞ്ഞു...

Your writing skills of the blog is so good.
Keep blogging always.

advance booking robot 2.0 പറഞ്ഞു...

Amazing post