ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

കൂകിപ്പായും തീവണ്ടി....

പതിവുപോലെ അലിയും അലക്സും അനിരുദ്ധനുംചേര്‍ന്നുള്ള ചീട്ടുകളിക്ക് ഭംഗംവരുത്താതെ വണ്ടി
മെല്ലെ ഓടിക്കൊണ്ടിരുന്നു.അടുത്തകളിക്ക് ചീട്ട്പെറുക്കിക്കൂട്ടുന്നതിനിടയിലാണ് അലി ചര്‍ച്ചക്ക്
തുടക്കമിട്ടത്.`സഹായത്തിനായുള്ള അവരുടെ നിലവിളി സഹയാത്രികര്‍ ഒന്നുചെവിക്കൊണ്ടിരു‌‌-
ന്നെങ്കില്‍ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകുമായിരുന്നില്ല എന്നല്ലെ എല്ലാവരും പറയുന്നത്!`
       ‘ കരച്ചില്‍ കേട്ടവര്‍ക്ക് ഒന്നുപ്രതികരിക്കാമായിരുന്നു.കേട്ടവര്‍ കേള്‍ക്കാത്തപോലെ ഇരുന്നത്
ഒട്ടും ശരിയായില്ല‘.കശക്കിവെച്ച ചീട്ട് വെട്ടിവെക്കുന്നതിനിടയില്‍ അലക്സ് അതില്‍ പങ്കുചേര്‍ന്നു.
`അന്ന് നീ കേട്ടിരുന്നോ അവര്‍ കരഞ്ഞുവിളിച്ചത്`?റിയാലിറ്റി ഷോയിലെ ഇഷ്ട്ടസെഗ്മെന്റായ
എലിമിനേഷന്‍ റൌണ്ട് വിടാതെകാണുകയും അവര്‍ക്കൊപ്പം കരയുകയുംചെയ്ത് നല്ലപരിചയ
മുള്ള അനിരുദ്ധന്  ഈ ചോദ്യത്തിന് ശരിക്കും മറുപടിയുണ്ട്.`അന്നത്തെ ചീട്ടുകളിക്കിടയില്‍
പച്ചമുളകീറുന്ന ഒരുശബ്ദം ഞാനും കേട്ടതാ!പക്ഷേ അതൊരു കരച്ചിലായി എനിക്ക് ഫീല്‍
ചെയ്തില്ല.ടി.വി ഷോയില്‍ എത്രയോ കുട്ടികളുടെ നെഞ്ചുതകര്‍ന്നുള്ള കരച്ചിലും അതുകാണുമ്പോള്‍
വിധികര്‍ത്താക്കള്‍ നടത്തുന്ന അനുതാപക്കരച്ചിലും ഞാന്‍ എത്രയോ കേട്ടിട്ടുണ്ട്.അത്തരത്തില്‍
ഒരു പ്രത്യേകതയും അതിനില്ലായിരുന്നു.`അനിരുദ്ധന്‍ ചീട്ട് എണ്ണിത്തീര്‍ത്ത് തന്റെ വിഹിതം
കയ്യിലെടുത്തു.വലിച്ചുകിട്ടിയ കാര്‍ഡ് കളത്തിലിട്ട് അലി വീണ്ടും മൈക്കെടുത്തു.`നമ്മള്‍ ശ്രദ്ധിച്ചി
ല്ല എന്നുപറയുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.അന്ന് കാര്യമായി കളിച്ചുകൊണ്ടിരിക്കുന്ന
തിനിടയില്‍ നമുക്കത് കേള്‍ക്കാന്‍ കഴിയില്ല എന്ന് കേവലബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും.
പക്ഷേ സീരിയല്‍-തുണിക്കട-സ്വര്‍ണ്ണക്കടചര്‍ച്ചകളില്‍ സ്ഥിരം മുങ്ങാംകുഴിയിടുന്ന കുറച്ചുപേര്‍
തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നല്ലോ? ഇങ്ങനെ ഒരു ശബ്ദം കേട്ടാല്‍ അവരൊന്ന്
ശ്രദ്ധിക്കണ്ടേ?` ഒരു നല്ലചീട്ട് വലിച്ചുകിട്ടിയ സന്തോഷത്തില്‍ അലക്സ് ഒരു മറുപടി അപ്പോള്‍
താഴേക്കിട്ടു.`ഏയ്!അവരെ എന്തിനു് കുറ്റം പറയുന്നു?സംഗതി എന്തായാലും, നമ്മളും അവരുമെ
ല്ലാം വളരെ ഗൌരവമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു എന്നു വെക്കാം. എന്നാല്‍ എനി
ക്ക് അരിശം വരുന്നത് അവരോടാണ്-അട്ടിമറിപ്പണിയും കമ്പനിപ്പണിയും കഴിഞ്ഞ് ,വണ്ടിയില്‍
ക്കയറുമ്പോഴേക്ക് ഉറക്കം തുടങ്ങുന്ന ചിലര്‍ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ലെ?വെറുതെയിരുന്ന്
ഉറങ്ങിയിരുന്ന അവരെന്താ ഈ ശബ്ദം കേട്ടില്ലെന്നുണ്ടോ?`അലക്സിന്റെ ആത്മരോഷം പതച്ചു
തുളുമ്പവേ `കിട്ടിപ്പോയ്‘എന്നലറിക്കൊണ്ട് തന്റെ കയ്യിലെ ചീട്ടുകള്‍ അനിരുദ്ധന്‍ സെറ്റുകളാക്കി
നിരത്തിവെച്ചു.മൂന്നു ജോക്കര്‍...മൂന്ന് ആസ്...ജാക്കിരാജാവ് റാണി...
                   വണ്ടി ഇപ്പൊഴും പതിവുതാളത്തില്‍ ഓടിക്കൊണ്ടിരിക്കുകതന്നെയാണ്.

9 അഭിപ്രായങ്ങൾ:

ചേലേമ്പ്ര ഗിജി ശ്രീശൈലം പറഞ്ഞു...

Kookippayunnath theevandiyo


Atho Malayaliyute Manushyathwamo

Dr Haroon Ashraf പറഞ്ഞു...

I hope you wont mind If I comment in English(Malayalam type cheyyanamenkil njan vere window okke open cheythu...)...

I have only one comment;
"For me and you and all Lip service is easier, But actual service...."

suresh പറഞ്ഞു...

വർത്തമാനകാലമലയാളീയുഡെ നെറികെട്ട നിസംഗത !

sheeba teacher പറഞ്ഞു...

സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഈ സര്ഗാത്മക വെളിച്ചം നിലനിര്ത്തി ബ്ലോഗിലെ ശുക്രനക്ഷത്രമാകൂ...
ഷീബ

Riyas Ahammad പറഞ്ഞു...

സഹായത്തിനായുള്ള അവരുടെ നിലവിളി സഹയാത്രികര്‍ ഒന്നുചെവിക്കൊണ്ടിരു‌‌ന്നെങ്കില്‍.................?

Riyas Ahammad പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
എന്റെ മലയാളം പറഞ്ഞു...

അത് തന്നെയാ കാര്‍ന്നോന്മാര് പറയണത്...."മക്കളെ, ചീട്ടു കളിക്കുമ്പോള്‍ ഇടക്കൊക്കെ ലോകകാര്യം പറയാന്ന്"

അജ്ഞാതന്‍ പറഞ്ഞു...

‘മാറ്റം അനിവാര്യമാണ്’ എന്നപേരില്‍ മുമ്പ് ഈബ്ലോഗില്‍ നിങ്ങളെഴുതിയ കഥ വായിച്ചപ്പോള്‍
ഇത് സ്വല്‍പ്പം അതിയശോക്തിയല്ലേ എന്നു എനിക്കുതോന്നിയിരുന്നു.ഇല്ല!എനിക്കാണ് തെറ്റിയത്.സൌമ്യയുടെ മരണത്തെത്തുടര്‍ന്നുള്ള
പത്രവാര്‍ത്തകള്‍ കണ്ടപ്പോള്‍ കഥയിലെ കുഞ്ഞിരാമന്റെ കൂട്ടം പെരുകുകയാണെന്ന് തോന്നുന്നു.കാലത്തിന്റെ മുന്നില്‍ നടക്കുന്ന കഥാ
കാരന് അഭിനന്ദനങ്ങള്‍!

snehatheerampost.blogspot.com പറഞ്ഞു...

@ഗിജി,ഡോ:ഹാറൂണ്‍,സുരേഷ്,ഷീബ,റിയാസ്,എന്റെ മലയാളം,അജ്ഞാത....

എന്റെ ചിന്തയ്ക്ക് ചിന്തേരിട്ടവരേ!
സ്നേഹപൂര്‍വം..................നന്ദി